ഏറ്റുമാനൂര്‍ നീറിക്കാട് അമ്മയും പെണ്മക്കളുമാണ് മീനച്ചിലാറ്റില്‍ ചാടി മരിച്ചത്. മുത്തോലി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ തോമസ് മക്കളായ 5 വയസ്സുകാരി നേഹ 2 വയസ്സുകാരി പൊന്നു എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മീനച്ചിലാറ്റില്‍ നീറിക്കാട് ഭാഗത്ത് മീന്‍ പിടിക്കുകയായിരുന്ന നാട്ടുകാരാണ് രണ്ട് കുട്ടികള്‍ ഒഴുകി വരുന്നത് കണ്ടത്. ഇവര്‍ കുട്ടികളെ ഉടന്‍ കരയിലെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.പിന്നാലെ കുട്ടികളുടെ 34 കാരിയായ അമ്മയെയും പുഴയില്‍ നിന്നും കണ്ടെത്തിയെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ണമ്പുര കടവിന് സമീപത്ത് നിന്നും ജിസ്മോളുടേതെന്ന് കരുതുന്ന സ്കൂട്ടറും കണ്ടെത്തി. സ്കൂട്ടറില്‍ അഭിഭാഷകരുടെ ചിന്നം പതിച്ചിരുന്നു. മുത്തോലി സ്വദേശിയായ ജിസ്മോള്‍ കഴിഞ്ഞതവണ പതിമൂന്നാം വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. ഒരുവര്‍ഷം വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്ന ജിസ്മോള്‍ നിലവില്‍ പാല കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്.
നീറിക്കാട് സ്വദേശി ജിമ്മി ജോസഫാണ് ജിസ്മോളുടെ ഭര്‍ത്താവ്. കോട്ടയം അയര്‍ക്കുന്നം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് ജിമ്മി.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാണ് സൂചന. എന്നാല്‍ കുടുംബ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത് സംഭവത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസെടുത്തു.

Comments: